ബംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്.സ്‌ഫോടനം യാദൃശ്ചികം അല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദം പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി ജി പി പ്രവീണ്‍ സൂത് വ്യക്തമാക്കി. കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തുന്നെണ്ടെന്ന് അദ്ദേഹം ട്വീറ്റ്‌ലൂടെ അറിയിച്ചു.
മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ഞാനേന്ദ്ര വ്യക്തമാക്കി. പോലീസ് ഉചിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകും എന്നും അദ്ദേഹം പറഞ്ഞു.