X

കാമുകന്റെ ഭീഷണി; 4 കുട്ടികളുടെ അമ്മ ആത്മഹത്യചെയ്തു

ബെംഗളൂരു:സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപെടുത്തി മുന്‍ കാമുകന്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലു കുട്ടികളുടെ അമ്മ ജീവനൊടുക്കി.ബെംഗളൂരുവിലെ  ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തിയഞ്ചുകാരിയാണ് മുന്‍കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ചാമുണ്ഡേശ്വരി ആന്ധ്രയിലെ നെല്ലൂരിലെ മല്ലികാര്‍ജുനെ പരിജയപെടുന്നത്.ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മല്ലികാര്‍ജുന്‍,ചാമുണ്ഡേശ്വരിയെ പണം ആവശ്യപെട്ട് നിരന്തരം ഭീഷണിപെടുത്തുകയായിരുന്നു.

 

തുടക്കത്തില്‍ മല്ലികാര്‍ജുനന്‍ ആവശ്യപ്പെട്ട ചെറിയതുകകള്‍ ചാമുണ്ഡേശ്വരി നല്‍കിയെങ്കിലും പിന്നീട് 2 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി.ചാമുണ്ഡേശ്വരി തുക നല്‍കാന്‍ വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപെടുത്തി.ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു.അവസാനമായി മല്ലികാര്‍ജുന് വാട്‌സാപ്പില്‍ വീഡിയോയും അയച്ചശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്.ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത ബെംഗളൂരു പൊലീസ്, മല്ലികാര്‍ജുനായി തിരച്ചില്‍ തുടങ്ങി.

Test User: