X

സുപ്രീംകോടതി വിധി നിരാശാജനകം

സുപ്രീം കോടതിയുടെ മറ്റൊരു വിചിത്ര വിധി കൂടി ഇന്നുണ്ടായിരിക്കുകയാണ്. ചരിത്രപരമായ മണ്ടത്തരം എന്ന് സാമ്പത്തിക വിദഗ്ധരും അല്ലാത്തവരും വിലയിരുത്തിയ നോട്ട് നിരോധനം ശരിയായ തീരുമാനമായിരുന്നു എന്ന് സുപ്രീം കോടതി വിധിച്ചു. അതിന് ഗുണഫലങ്ങള്‍ ഉണ്ടായോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി വിധിയിലുണ്ടെന്ന് എംപി ഇ. ടി മുഹമ്മദ് ബഷീര്‍ . അഞ്ച് അംഗ ബെഞ്ചില്‍ ജസ്റ്റിസ് നാഗരരത്‌ന മാത്രമാണ് യാഥാര്‍ഥ്യങ്ങളോട് യോജിക്കുന്ന തരത്തില്‍ വിധി പറഞ്ഞത്.

കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന് പറഞ്ഞു നടത്തിയ ആ തീരുമാനം രാജ്യത്തെ സമ്പദ് ഘടനയെ ആകെ തകിടം മറിച്ചു. ഇന്നും അതില്‍ നിന്ന് കരകയറാന്‍ സാധിച്ചിട്ടില്ല. അസാധുവാക്കിയ 99%ലേറെ നോട്ടുകളും ബാങ്കിലൂടെ തിരിച്ചെത്തുകയും ചെയ്തു. രാജ്യത്തെ സധാരണക്കാരായ മുഴുവന്‍ മനുഷ്യരെയും പൊരിവെയിലത്തേക്ക് ഇറക്കി വിട്ട് ദുരിതം മാത്രം സമ്മാനിച്ച ആ തെറ്റായ തീരുമാനം ഇന്ന് സുപ്രീം കോടതി ശരിവെച്ചത് ഏറെ നിരാശാജനകമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

webdesk12: