X

സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രത്തില്‍ ആദ്യം

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ചില ചരിത്ര നിമിഷങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളില്‍ സഭയെ നിയന്ത്രിക്കുക ഇത്തവണ വനിതകള്‍ ആയിരിക്കും. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്.

ഓരോ സഭാ കാലഘട്ടത്തിലും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്.വരുന്ന സമ്മേളനത്തില്‍ പാനല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വനിത അംഗങ്ങളെ ശുപാര്‍ശ ചെയ്യാന്‍ സ്പീക്കര്‍ എ എം ഷംസീര്‍ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമയുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തില്‍ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികള്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ച്‌ ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്‍ തിരഞ്ഞെടുത്തത്.

Test User: