കോഴിക്കോട് : ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനദ്രോഹ ബ്ജറ്റില്‍ പ്രതിഷേധിച്ച് ബജറ്റിലെ നികുതി്ക്കൊള്ളക്കെതിരെ തുടര്‍ പ്രക്ഷാഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റ്കളിലേക്കും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. നാളെ (ഫെബ്രുവരി 15, ബുധനാഴ്ച) തുടങ്ങുന്ന സമരം ഫെബ്രുവരി 23ന് സമാപിക്കും. നാളെ കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലും, ഫെബ്രുവരി 16ന് പാലക്കാട്, കൊല്ലം ജില്ലകളിലും, ഫെബ്രുവരി 17ന് വയനാട് , കോട്ടയം ജില്ലകളിലും, ഫെബ്രുവരി 20ന് കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലും, ഫെബ്രുവരി 21ന് തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലും, ഫെബ്രുവരി 22ന് മലപ്പുറം, എറണാകുളം ജില്ലകളിലും, ഫെബ്രുവരി 23ന് കോഴിക്കോട്, ഇടുക്കി ജില്ലകളിലും ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലേക്ക മാര്‍ച്ച് നടത്തും.
കാസര്‍ഗോഡ് കലക്ടറേറ്റ്‌ലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉത്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് പി. ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ മാഹീന്‍, സെക്രട്ടറി അഡ്വ. കാര്യറ നസീര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.
ഇടത്പക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. 22,000 കോടിയിലേറെ രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാറാണ് ജനങ്ങളുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ വര്‍ദ്ധിക്കുന്ന തരത്തില്‍ സെസ്സ് ഏര്‍പ്പെടുത്തുക, വെള്ളം, വൈദ്യുതി, വിവിധ നികുതികള്‍ എന്നിവ ഭീമമായി വര്‍ദ്ധിപ്പിക്കുക തുടങ്ങി ദൈനംദിന ജീവിതം താളം തെറ്റിക്കുന്ന നടപടികളാണ് ഇടത്പക്ഷ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ നികുതിഭാരത്തിലൂടെ വീണ്ടും കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ അണിനിരക്കാര്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും ഫിറോസ് അഭ്യര്‍ത്ഥിച്ചു.