X

27-ാമത് ചലച്ചിത്രമേളയ്ക്ക് തലസ്ഥാന നഗരിയില്‍ തുടക്കം; ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയില്‍ പിന്തുണ

ജിത കെ പി

തിരുവനന്തപുരം: 27-ാമത് അന്താരാഷ്ര ചലച്ചിത്രമേളയ്ക്ക് തലസ്ഥാന നഗരിയില്‍ തുടക്കം.നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയില്‍ പിന്തുണ.ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മെഹനാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്.യാത്രാവിലക്ക് കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

 

മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ ശേഷം അതീന മെഹനാസ് കൊടുത്ത കുറിപ്പ് അതീന വേദിയില്‍ വായിച്ചു.
‘എന്റെ മുടിയുടെ ഒരു കഷ്ണമാണ്. ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി. നീതിക്ക് വേണ്ടി പോരാടിയ ഒരുപാട് യുവാക്കളെ അവിടെ കൊല്ലുന്നു.സ്ത്രീ, ജീവിതം, സ്വാതന്ത്രം എല്ലാവരും ഇത് ഏറ്റുചൊല്ലുക’, മെഹനാസ് കത്തില്‍ കുറിച്ചു.

 

Test User: