പശ്ചിമബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.പശ്ചിമബംഗാളില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാല്‍പായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ജനുവരി മൂന്നിന് നടന്ന കല്ലേറില്‍ ട്രെയിനിന്റെ മൂന്ന് ചില്ലുകള്‍ തകര്‍ന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ കിഷന്‍ഗഞ്ചില്‍ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്ബാകെ ഹാജരാക്കി. ട്രെയിനിലെ കാമറകള്‍ കല്ലെറിയുന്ന ദൃശ്യം പകര്‍ത്തിയിട്ടുണ്ട്. വടക്ക്-കിഴക്കന്‍ റെയില്‍വേയും പശ്ചിമബംഗാള്‍ റെയില്‍വേ പൊലീസും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സംഭവത്തിന് പിന്നില്‍ നാല് പേരാണെന്ന വിവരം പുറത്ത് വന്നത്.