X
    Categories: indiaNews

‘സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല : തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണി ; ആശുപത്രി ജീവനക്കാരന്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ആശുപത്രി ജീവനക്കാരന്‍.കൂപ്പര്‍ ആശുപത്രി ജീവനക്കാരനായ രൂപ്കുമാര്‍ ഷാ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയാണ് രൂപ്കുമാര്‍. നടന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷായിന്റെ വെളിപ്പെടുത്തല്‍.സംഭവം രാജ്യമൊട്ടാകെ ചര്‍ച്ച ആയതോടെ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് രൂപ്കുമാര്‍.

സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രം ചെയ്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. സുശാന്തിന്റെ കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നോക്കിയപ്പോള്‍ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അടിയേറ്റ് കയ്യും കാലും ഒടിഞ്ഞത് പോലെ തോന്നി. പോസ്റ്റ്‌മോര്‍ട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുതിന് നീതി ലഭിക്കണം. അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്.ഇക്കാര്യം മിണ്ടാതിരുന്നത് ഭയം കൊണ്ടാണ്. എനിക്ക് ജീവനില്‍ ഭയം തോന്നി. എന്നാല്‍, ഇപ്പോള്‍ എനിക്കിത് പറഞ്ഞേ മതിയാകൂ. ഇക്കാര്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഭീഷണി ഉണ്ടാകും. എന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സിബിഐ എന്നെ വിളിച്ചാല്‍ ഞാന്‍ പോകും. എല്ലാം തുറന്നു പറയും, അദ്ദേഹത്തിന് നീതി കിട്ടണം’ എന്നാണ് രൂപ്കുമാര്‍ ഷാ എഎന്‍ഐ-യോട് പറഞ്ഞത്.

 

 

releated news

 

webdesk12: