X

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ നിര്‍ത്തില്ല

ന്യുഡല്‍ഹി: ലോകത്തിന്റ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കിടയില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആരംഭിച്ചതായും മഹാമാരിയെ നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. ലോകമെമ്പാടും പ്രതിദിനം 5 ലക്ഷത്തിലധികമാണ് കോവിഡ് കേസുകള്‍. ഇന്ത്യയിലെ പ്രതിദിന കണക്കുകള്‍ അനുസരിച്ച് പുതിയ രോഗികളുടെ എണ്ണം 153 ആണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്താന്‍ സര്‍ക്കാരിന് ഇതുവരെ പദ്ധതിയില്ല. ‘ഞങ്ങള്‍ക്ക് ചൈനയിലേക്കോ അതില്‍ നിന്നോ നേരിട്ടുള്ള വിമാനങ്ങളൊന്നുമില്ല,’ മന്ത്രി അടിവരയിട്ടു. ‘ഇന്ത്യയിലേക്ക് വൈറസ് വരുന്നത് തടയാനുള്ള ഞങ്ങളുടെ ശ്രമമാണിത്, ആ യാത്രയും തടസ്സപ്പെടരുത്.
കൂടാതെ ഇന്‍കമിംഗ് രാജ്യാന്തര യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്കുള്ള റാന്‍ഡം സാമ്പിളിംഗ് വിമാനത്താവളങ്ങളില്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൈനയിലെ പുതിയ കുതിപ്പിന്റെ വെളിച്ചത്തില്‍ പ്രധാനമന്ത്രി അവലോകന യോഗം ചേരുന്നുണ്ട്.

webdesk12: