അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന് മുംബൈ ഹൈക്കോടതി. അതിന് ദേശീയ പ്രാധാന്യവും പൊതുതാല്‍പര്യവും ഉണ്ടെന്നും കോടതി വ്യക്തി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗോദ്‌റെജ് ആന്റ് ബോയ്‌സ് കമ്ബനി നല്‍കി ഹരജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.
കൂട്ടായ താല്‍പര്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സ്വകാര്യ താല്‍പര്യത്തിനും മുകളിലാണെന്ന് ജസ്റ്റിസുമാരായ ആര്‍.ഡി ധനുക, എം.എം സതയേ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൊതുതാല്‍പര്യമുള്ള രാജ്യത്തിന്റെ സ്വപ്‌നപദ്ധതിക്ക് എതിരായുള്ള നീക്കത്തിനൊപ്പം നില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.508.17 കിലോമീറ്റര്‍ നീളമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ 21 കിലോമീറ്റര്‍ ദൂരം തുരങ്കത്തിലൂടെയാണ്. വിഖ്രോളിയില്‍ ഗോദ്‌റെജിന്റെ കൈവശമുള്ള ഭൂമിയിലൂടെയാണ് തുരങ്കത്തിലേക്കുള്ള കവാടങ്ങളിലൊന്ന്. കമ്ബനിയുടെ ഇടപെടലാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.