ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിനിടയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഫെബ്രുവരി 7ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും ജസിന്ത പൊതുതിരഞ്ഞെടുപ്പ് വരെ എംപി സ്ഥാനത്ത് തുടരും. ഇത്തരത്തില്‍ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം.
പദവിയോട് നീതി പുലര്‍ത്താനുള്ള വിഭവങ്ങള്‍ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ പദവി ഒഴിയാന്‍ സമയമാണെന്നും ജസിന്ത ആര്‍ഡേണ്‍ യോഗത്തില്‍ അറിയിച്ചു. ‘ഞാന്‍ മനുഷ്യനാണ്, രാഷ്ട്രിയക്കാര്‍ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മള്‍ എല്ലാം നല്‍കുന്നു. എന്നാല്‍, എനിക്കിപ്പോള്‍ സമയമായി’- ജസിന്ത പറഞ്ഞു. കഴിഞ്ഞ വേനലവധിയില്‍ തനിക്ക് ഇനിയും സ്ഥാനത്തിരിക്കാനുള്ള ഊര്‍ജമുണ്ടോയെന്ന് വിലയിരുത്തുന്നു. എന്നാല്‍, അതില്ലെന്നാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു.