കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന വർണാഭമായ ഘോഷയാത്ര ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . കലോത്സവത്തിലെ സമ്മാനമായ സ്വർണ്ണക്കപ്പ് ഡിസംബർ 31ന് പാലക്കാട്ട് നിന്നും കോഴിക്കോട്ട് എത്തിക്കും.കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ സ്വർണക്കപ്പിന് സ്വീകരണം നൽകും.
തുടർന്ന് ചെറു ഘോഷയാത്രയിൽ കപ്പ് നഗരത്തിലേക്ക് എത്തിക്കും. കുട്ടികളുടെയും പൊതുജനങ്ങളുടെയും അഭ്യർത്ഥന മായിച്ച് ഈ വർഷം കലോത്സവം കഴിയുന്നതുവരെ കപ്പ് പ്രദർശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.