X

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുണ്ട തങ്ങളുടേതല്ല, വാദത്തിലുറച്ച് നേവി

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വെടിയേറ്റ സംഭവവുമായി ബന്ധമില്ലെന്ന് നേവി. വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേവി. സംഭവത്തില്‍ തീരദേശ പോലീസ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന് നേവി അറിയിച്ചു. ഇതോടെ തോക്കുകളുടെയും മറ്റും വിവരങ്ങള്‍ കിട്ടാതെ അന്വേഷണം പ്രതിസന്ധിയിലാണ്. അപകടമുണ്ടായത് നേവിയുടെ ഭാഗത്തുനിന്ന് തന്നെയാണ് എന്നാണ് പോലീസിന്റെ സംശയം.

കഴിഞ്ഞ ചൊവ്വ പകല്‍ 12 മണിയോടെയാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഫോര്‍ട്ടുകൊച്ചി തീരത്തോട് ചേര്‍ന്ന്് മത്സ്യതൊഴിലാളികള്‍ക്ക് വെടിയേറ്റത്. ചെല്ലാനം അഴീക്കല്‍ സ്വദേശി സെബാസ്റ്റ്യന്‍(72) എന്നിവരുടെ വലതു ചെവിക്കാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.

Test User: