സര്‍ക്കാര്‍- എസ്എഫ്‌ഐ വിരുദ്ധ കാമ്പയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമത്തിന്റെ പേര് പറഞ്ഞ് ആരെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ക്ക് അവരുടെ നിലപാടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കണം അല്ലാതെ സര്‍ക്കാര്‍ എസ്എഫ്‌ഐ വിരുദ്ധ കാമ്പയിന്‍ ശ്രമിച്ചപ്പോള്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.