X

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിം ലീഗ്‌; ഓരോ മണ്ഡലങ്ങളിലും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലിംലീഗ്. സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിലും പ്രത്യേകം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഓരോ മണ്ഡലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഏകോപിപ്പിക്കാനും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ സംയുക്ത നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍വന്‍ഷനുകളില്‍ ബൂത്ത് തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ബൂത്ത് തല കമ്മിറ്റികളും രൂപീകരിക്കും. താഴെ പറയുന്ന രീതിയില്‍ മണ്ഡലം, തീയ്യതി, ചുമതലയുള്ള നേതാവ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടക്കുക. കാസര്‍കോട് 15ന് (പാറക്കല്‍ അബ്ദുല്ല), കണ്ണൂര്‍ 8ന് (അബ്ദുറഹിമാന്‍ കല്ലായി) വടകര 12ന് (ഉമ്മര്‍ പാണ്ടികശാല) കോഴിക്കോട് 11ന് (എം.സി മായിന്‍ഹാജി) വയനാട് 23ന് (സി.പി ചെറിയമുഹമ്മദ്), മലപ്പുറം 16ന് (അബ്ദുറഹിമാന്‍ രണ്ടത്താണി , ടി.വി ഇബ്രാഹീം) പൊന്നാനി 15ന് (ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, തൃശൂര്‍ 15ന് (സി.എച്ച് റഷീദ്), ചാലക്കുടി 23ന് (പി.എം സാദിഖലി), എറണാംകുളം 16ന് (അഡ്വ മുഹമ്മദ് ഷാ), കോട്ടയം 26ന് (സി.പി സൈതലവി), പത്തനംതിട്ട 23ന് (അഡ്വ.എം റഹ്മത്തുല്ല), കൊല്ലം 25ന് (യു.സി രാമന്‍), ആറ്റിങ്ങല്‍ 20ന് (പി ഉബൈദുല്ല), തിരുവനന്തപുരം 25ന് (പി.കെ ബഷീര്‍ എം.എല്‍.എ), പാലക്കാട് (അഡ്വ. എന്‍ ശംസുദ്ദീന്‍), ആലത്തൂര്‍ (സി.എ.എം.എ കരീം), ഇടുക്കി (ടി.എം സലീം), ആലപ്പുഴ (മഞ്ഞളാംകുഴി അലി), മാവേലിക്കര (ശ്യാംസുന്ദര്‍). മുസ്ലിംലീഗ് ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന് വേണ്ടി നടത്തിയ ധനസമാഹരണ കാമ്പയിനില്‍ ക്വാട്ട പൂര്‍ത്തീകരിക്കാത്ത കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആദ്യപടിയായി ക്വാട്ട പൂര്‍ത്തീയാകാത്ത ഘടകങ്ങള്‍ക്ക് ഷോക്കോസ് അയക്കും. ഏഴ് ദിവസത്തിനകം ലഭിക്കുന്ന മറുപടിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യ മുന്നണിയും യു.ഡി.എഫും ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ യോഗം ആസൂത്രണം ചെയ്തു.

വിവിധ മേഖലകളുടെ ഏകോപനത്തിനായി താഴെ പറയുന്നവരെ മുസ്‌ലിംലീഗ് നേതൃയോഗം ചുമതലപ്പെടുത്തി.

തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍: യുസി രാമന്‍, അഡ്വ. മുഹമ്മദ് ഷാ. കോഓപ്പറേറ്റീവ് മേഖല: എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല. തീരദേശം: അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, സി.പി ബാവഹാജി. മലയോരം: ടി.എം സലീം, സി മമ്മൂട്ടി. കലാസാംസ്‌കാരികം: സി.പി ചെറിയ മുഹമ്മദ്. സാഹിത്യം: സി.പി സൈതലവി

webdesk11: