കോഴിക്കോട്: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 12 വരെ പാര്‍ട്ടി പരിപാടികള്‍ മാറ്റി വെച്ചതിനാല്‍ മുസ്‌ലിംലീഗ് സ്ഥാപകദിനാചാരണ പരിപാടികള്‍ 13ന് സംഘടിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 10ന് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ സദസ്സുകളും അനുസ്മരണ സമ്മേളനങ്ങളും മാത്രം നടത്താവുന്നതാണ്.
മാര്‍ച്ച് 10ന് തീരുമാനിച്ച സ്ഥാപക ദിനാചാരണം അതാത് ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം മാര്‍ച്ച് 13ന് സംഘടിപ്പിക്കാം. വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 17ന് പ്രഖ്യാപിച്ച നിയമസഭാ മാര്‍ച്ച് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നിശ്ചയിക്കപ്പെട്ട പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളും മാത്രമാണ് ഇതില്‍ പങ്കെടുക്കേണ്ടത്.