ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മെഡാന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.മകന്‍ അഖിലേഷ് യാദവാണ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയിലേറെയായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
1967-ല്‍ 28-ാം വയസില്‍ ജനതാപാര്‍ട്ടിയുടെ എംഎല്‍എയായാണ് മുലായം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.1989-1991, 1993-1995, 2003 – 2005 കാലഘട്ടങ്ങളായി മൂന്നുതവണ മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നു. ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനവും വഹിച്ചു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ സുധര്‍ സിങിന്റേയും മൂര്‍ത്തീദേവിയുടേയും മകനായി കര്‍ഷക കുടുംബത്തില്‍ 1939 നവംബര്‍ 22നാണ്അദ്ദേഹം ജനിച്ചത്.അച്ഛന്റെ ആഗ്രഹപ്രകാരം ഗുസ്തിക്കാരനായ മുലായം പോരാട്ടവേദിയില്‍ നിന്നാണ് രാഷ്ട്രീയഗുരുവിനെ കണ്ടെത്തിയത്.