X

എക്‌സ് ഉപയോഗത്തിന് പണം ഈടാക്കാന്‍ നീക്കം

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയകളുടെ സൗജന്യ സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പേര് ‘എക്‌സ്’ എന്നാക്കിയതിന് പിന്നാലെ പണം ഈടാക്കി സേവനം നല്‍കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സ് ഉപയോഗിക്കണമെങ്കില്‍ ഇനി എല്ലാവരും പണം നല്‍കേണ്ടിവരുമെന്ന് മസ്‌ക് സൂചിപ്പിച്ചു. നിലവില്‍ പ്രീമിയം ഉപഭോക്താക്കളില്‍നിന്ന് മാത്രമാണ് പണം വാങ്ങുന്നത്. ബോട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇത് മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

webdesk11: