X

കോട്ടയ്ക്കലില്‍ അമ്മയും രണ്ടുമക്കളും മരിച്ച നിലയില്‍

മലപ്പുറം കോട്ടക്കല്‍ ചെട്ടിയാന്‍കിണറില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.സഫ്‌വാ(26)മക്കളായ ഫാത്തിമ മര്‍സീവ(4)മറിയം(1) എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും മക്കള്‍ വിഷം അകത്ത് ചെന്ന നിലയിലുമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയോടയാണ് സംഭവം.ഇവരുടെ ഭര്‍ത്തവാണ് പോലീസില്‍ വിവരമറിയിച്ചത്.

മൃതദേഹങ്ങള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Test User: