X

നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാല്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍. ഇന്ത്യന്‍ രൂപ ഒരു കോടിക്ക് മുകളില്‍ വരും ഈ സംഖ്യ.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളില്‍ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷം പ്രിയയുടെ വാദം.

കീഴ്‌കോടതിയാണ് നിമിഷ പ്രിയയ്ക്ക് വധ ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കും.

Chandrika Web: