Categories: indiaNews

പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീപിടിച്ച് യുവതി മരിച്ചു

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18 കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറക്കുന്നതിനിടെ തീ പടര്‍ന്നു പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇരു ചക്ര വാഹനത്തില്‍ അമ്മയെയും കൂട്ടിയാണ് ഇവര്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയത്. പെട്രോള്‍ ജീവനക്കാരന്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈലില്‍ കളിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ പെട്ടെന്ന് തീപടരുകയായിരുന്നു. ഫോണില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇവര്‍ മരിക്കുന്നത്. അമ്മയ്ക്കും സാരമായ രീതിയില്‍ പൊള്ളലേറ്റു.

webdesk11:
whatsapp
line