X

എം.എം മണി മന്ത്രി കൃഷ്ണന്‍കുട്ടിയെ വിരട്ടുന്നു;വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണം:വി.ഡി സതീശന്‍

വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ കെഎസ്ഇബി യുടെ ഏക്കറ് കണക്കിന് ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണിയുടെ കാലത്താണ് ഇടപാടുകളെല്ലാം നടന്നത് സതീശന്‍ കുറ്റപ്പെടുത്തി.

ഫുള്‍ ബോര്‍ഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങള്‍, സര്‍ക്കാരിന്റെ അനുമതിയില്ലാത്ത വേതന പരിഷ്‌കരണം തുടങ്ങി വൈദ്യതി ബോര്‍ഡ് വിളിക്കാന്‍ പോകുന്ന കരാറിന്റെ വിശദാംശങ്ങള്‍ എന്‍ജിനീയര്‍മാര്‍ തന്നെ കരാറുകാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന ഇടപാട് വരെയുണ്ട്. ഇക്കാര്യം പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെയാണ് ഗുരുതരമായ ഈ വിഷയങ്ങള്‍ പരസ്യമായി പറഞ്ഞത്. കോടികളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായത് അദ്ദേഹം പറഞ്ഞു.

വൈദ്യതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് , അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താന്‍ പോകുന്നത്.
കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങള്‍ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. എന്നാല്‍ മുന്‍ മന്ത്രി എം.എം. മണി ഈ ആരോപണങ്ങളെ ഭയക്കുന്നു. ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ എം.എം മണി വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Test User: