കോഴിക്കോട്: മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ വഴിത്താരയില്‍ നാഴികക്കല്ല് നാട്ടി ചതുര്‍ദിന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സ്വപ്‌ന നഗരിയിലെ സലഫി നഗറില്‍ ഇന്നു സമാപിക്കും. ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടന്ന ചതുര്‍ദിന മഹാസമ്മേളനത്തില്‍ ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചു ലക്ഷം പേരാണ് നേരിട്ട് ശ്രോദ്ധാക്കളായത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനത്തില്‍ പങ്കെടുക്കാന്‍ ജനലക്ഷങ്ങള്‍ എത്തിച്ചേരും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം.എം യുസുഫലി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ അതിഥികളാവും.
ഇന്നു രാവിലെ ഒമ്പതിന് തര്‍ബിയത്ത് സമ്മേളനം, വിദ്യാര്‍ത്ഥിനി സമ്മേളനവും ഗ്ലോബല്‍ ഇസ്‌ലാഹി മീറ്റ്, ഹെല്‍ സമ്മിറ്റ് എന്നിവയും 11 മണിക്ക് പ്രധാന പന്തലില്‍ വനിതാ സമ്മേളനവും നടക്കും. ഉച്ചക്ക് രണ്ടിന് മനുഷ്യാവകാശ സമ്മേളനവും തുടര്‍ന്ന് വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്‌സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയുണ്ടാകും.