മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.ഇതോടെ ചാനല്‍ വിലക്ക് തുടരും.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീല്‍ തള്ളിയത്.വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.
ദേശസുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ആഭ്യന്തര മന്ത്രലയം ക്ലിയറന്‍സ് നിഷേധിച്ചത്.ഇതോടയാണ് ചാനലിന് വിലക്ക് വന്നത്.
ഇതോടെ കേസിന്റെ അടുത്ത പടിയായി സുപ്രിം കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.