ഫ്ളോറിഡ: ഏറ്റവും കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ ജീവിച്ചെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ ഗവേഷകന്‍. സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ജോ ദിതൂരിയാണ് അപൂര്‍വ്വ നേട്ടത്തിന്റെ ഉടമ. 73 ദിവസം വെള്ളത്തിനടിയില്‍ കഴിഞ്ഞ അദ്ദേഹം പക്ഷെ, കരയിലേക്ക് മടങ്ങാന്‍ തയാറല്ല.
സ്റ്റീലും ഗ്ലാസും ഉപയോഗിച്ച് നിര്‍മിച്ച ചെറിയ കാബിനുള്ളില്‍ കടലില്‍ 30 അടി താഴ്ചയില്‍ ഇപ്പോഴും കഴിഞ്ഞുകൂടുകയാണ് അദ്ദേഹം. വിശേഷങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെക്കുകയും ചെയ്യുന്നു. 100 ദിവസം തികയ്ക്കാനാണ് അദ്ദേഹത്തിന്റെ പരിപാടി.