X

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങി പോയി, കീറിയെറിഞ്ഞ എഎപി എംപിക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോകസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയാണ് ബില്ല് പാസാക്കിയെടുത്തത്. ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഉദ്യോഗസ്ഥ നിയമനങ്ങളടക്കം നിര്‍ണായക അധികാരങ്ങള്‍ നല്‍കിയ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്

ബില്‍ ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്.

webdesk11: