എഴുത്തുകാരന് സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു.59 വയസ്സായിരുന്നു.തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യ ഇന്നലെ നാട്ടില്‍ പോയീരുന്നു.
ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന്പോലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ 1963ജനിച്ചു. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലേയും തുടര്‍ന്നു് പയ്യന്നൂരിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടണ്ട്.