X

കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ; സ്റ്റേ നീട്ടാതെ ഹൈക്കോടതി

അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് അഭിപ്രായം വ്യക്തമാക്കിയത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അവധിക്കാല ക്ലാസുകള്‍ വേണ്ട എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

തുടര്‍ന്ന് വിഷയം ഡിവിഷന്‍ ബെഞ്ചിന് വിട്ടു.

webdesk11: