X
    Categories: indiaNews

പുള്ളിപ്പുലി ഭീഷണി; വൃന്ദാവന്‍ തുറക്കുക വനംവകുപ്പ് റിപ്പോര്‍ട്ട് പ്രകാരം

മൈസൂര്‍:പുള്ളിപ്പുലി ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീരംഗപട്ടണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറക്കുന്ന കാര്യം വനം വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

വിഷയത്തില്‍ വനം വകുപ്പും ജില്ലാ ഭരണകൂടവും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്. ഒക്ടോബര്‍ 22 മുതല്‍ ഇതുവരെയുള്ള തീയതികളില്‍ അഞ്ചോളം തവണയാണ് ഉദ്യാനത്തില്‍ പുലിയെത്തിയത്.

ഉദ്യാനത്തില്‍ പുലി ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പടക്കം പൊട്ടിച്ച് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. ഉദ്യാനത്തിന് പുറമേ വിവിധയിടങ്ങളിലും വനം വകുപ്പ് തിരച്ചില്‍ പുരോഗമിക്കുന്നു. സംസ്ഥാന റിസര്‍വ് പോലീസ് സേനാംഗങ്ങളും തിരച്ചില്‍ പങ്കാളികളാണ്.മൈസൂരില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ഇടമാണ് വൃന്ദാവന്‍ ഉദ്യാനം

Test User: