X

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം; സിപിഎം കൗണ്‍സിലര്‍ക്ക് എതിരെ കേസ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത്പണം തട്ടിയെടുത്തെന്ന പരാതിയില്‍ വൈക്കം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ പി സതീശന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.റിട്ടയേഡ് എസ്ഐ വൈക്കം കാരയില്‍ മാനശേരില്‍ എം കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സതീശനും ഭാര്യ രേണുകയും,വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരും ചേര്‍ന്ന് 4.75 ലക്ഷം തട്ടിയെടുത്തതായാണ് പരാതി. 6 ലക്ഷം രൂപ നല്‍കിയാല്‍ മകന് ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്നും, പിന്നീട് 50000 രൂപ 2019 ഡിസംബറില്‍ സതീശന്റെ വീട്ടില്‍ എത്തിച്ചു കൊടുത്തെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2020 ജനുവരിയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരനാണെന്നു പരിചയപെടുത്തിയ വെച്ചൂര്‍ സ്വദേശി ബിനീഷിനു വേണ്ടിയെന്നും പറഞ്ഞ് ഒന്നര ലക്ഷം രൂപയും, അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെന്നും പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങുകയാണുണ്ടായത്.പിന്നീട് ജോലി ശരിയായെന്ന് പറഞ്ഞ് കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം നിക്ഷേപിക്കാനും ആവശ്യപെടുകയാണുണ്ടായതെന്നും സുരേന്ദ്രന്‍ പരാതിയില്‍ പറഞ്ഞു.
കേസില്‍ ഊര്‍ജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

 

 

 

Test User: