കാലിത്തീറ്റ കുംഭകോണ കേസില്‍ മുഖ്യപ്രതി ആര്‍ജെഡി തലവനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ എന്ന് സിബിഐ കോടതി. കുംഭകോണ കേസുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് വിധി ഉണ്ടായത്. 25 വര്‍ഷത്തിനു ശേഷമാണ് വിധി. നേരത്തെ നാലു കേസുകളിലും ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷാവിധി ഈമാസം 18ന്.
1990-കളില്‍ ബീഹാര്‍ മുഖ്യമന്ത്രി ആയിരിക്കെ വഞ്ചനാപരമായ രീതിയില്‍ ട്രഷറിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്.ട്രഷറിയില്‍ നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്.