കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കേന്ദ്രമന്ത്രി അജയ് മിശ്ര ടെനിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം.അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 3ന് മൂന്ന് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധച്ച മാര്‍ച്ചിലേക്ക് ഇയാളും കൂട്ടാളികളും വാഹനം ഓടിച്ച് കയറ്റിയത്.ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലിലായിരുന്നു.