ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫൈന്‍ എന്ന് ഭീഷണി.പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുടുംബശ്രീ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത്തരമൊരു സന്ദേശം വന്നിരിക്കുന്നത്.പികെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കാത്തവര്‍ക്ക് 100 രൂപ ഫൈന്‍ ഉണ്ടെന്നാണ് സന്ദേശം.വാര്‍ഡിലെ ഒരു എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
ലിംഗപദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്ഐ സെമിനാര്‍. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാര്‍ ടൗണില്‍ വച്ചാണ് സെമിനാര്‍ ഉദ്ഘാടനം നടക്കുന്നത്.എല്ലാ യുണിറ്റില്‍ നിന്നും അഞ്ച് പേര്‍ വീതം പങ്കെടുക്കണമെന്നും സെമിനാറില്‍ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂണ്‍ ബ്ലൗസും ധരിച്ച് എത്തണമെന്നും സന്ദേശത്തില്‍ പറയുന്നു.പരിപാടിയില്‍ പങ്കെടുക്കാത്ത അംഗങ്ങളില്‍ നിന്ന് പിഴയിടാക്കുന്നതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു.