കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും, ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതും, ശബ്ദം വലിയ രീതിയില്‍ പുറത്തേക്ക് വരുന്ന രീതിയില്‍ വീഡിയോ കാണുന്നതും നിരോധിച്ച് ഉത്തരവ്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
യാത്രക്കാരുടെ ഇത്തരം പ്രവര്‍ത്തികള്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന പരാതി ഉയര്‍ന്നതിനാലാണ് ഇത്തരമൊരു നീക്കം. ഉത്തരവ് സംബന്ധിച്ച് നിര്‍ദ്ദേശം ബസ്സില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇതു സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ബസ്സില്‍ ഉണ്ടായാല്‍ ബസ്സിലെ കണ്ടക്ടര്‍ ഇത് പരിഹരിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരുടെ അഭ്യര്‍ത്ഥിക്കുകയും ചെയ്യണമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതും വീഡിയോ കാണുന്നതും കര്‍ണാടക ആര്‍ടിസി വിലക്കിയിരുന്നു
.ട്രെയിനിലും ്ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.