കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള എംവി ഗോവിന്ദന്‍ മാസ്റ്ററുടെ വിലകുറഞ്ഞ ആരോപണം വെളിവാക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാര ശൂന്യതയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
അറസ്റ്റ് ചെയ്യപ്പെട്ട തട്ടിപ്പുകാരന്‍ മോണ്‍സന്റെ വീട്ടില്‍ അയാള്‍ കുറ്റകൃത്യം നടത്തുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നു എന്ന അവാസ്തവ ആരോപണമാണ് ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയത്. അതില്‍ കഴമ്പില്ലെന്ന് ഔദ്യോഗികമായും അല്ലാതെയും തെളിയുമ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്വയം പരിഹാസ്യനാവുകയാണ്.
കെ.സുധാകരന്‍ തന്നെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അക്കമിട്ട് നിരത്തി മറുപടി കൊടുത്തിട്ടുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിനും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് നിരക്കാത്ത സംസാരം നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തട്ടിപ്പുകാരുമായി സിപിഐഎം നേതാക്കള്‍ക്ക് നിരന്തര ബന്ധുമണ്ടെന്ന് കരുതി എല്ലാവരെയും അതെ കോലില്‍ അളക്കരുത്.