പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ നിറസാന്നിധ്യവും നിത്യമുഖവുമായ ദാരിമി.സുസ്മേരവദനനായി എന്നും സനേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ ദാരിമി കാണിക്കുന്ന താല്‍പര്യം പ്രത്യേകം എടുത്തുപറയാതിരിക്കാനാവില്ല. സോഷ്യല്‍മീഡിയയില്‍ എന്നും നേരിന്റെ വരികളുമായി വരുന്ന ദാരിമി, കണ്ണൂരിലെ കണ്ണപുരത്തുകാരനാണ്.
രണ്ടുപതിറ്റാണ്ടുകാലത്തെ പ്രവാസത്തിനു ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്.1999ലെ തണുത്ത നവംബറിലാണ് മരുഭൂമിയിലെ അറബിപ്പൊന്ന് തേടി യുഎഇയിലെത്തിയത്.ഒരായിരം കിനാക്കളെ താലോലിച്ചുകൊണ്ടൊന്നുമല്ല ഭാര്യാപിതാവ് എടുത്ത
വിസയുമായി പുറപ്പെട്ടത്.അല്ലലില്ലാത്ത കുടുംബ ജീവിതം സാധ്യമാകണമെന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.
എഴുപതുകളില്‍തന്നെ അംബരചുംബികളുടെ നാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബുദാബി മറ്റേവരെയും പോലെ നിറഞ്ഞ മനസ്സോടെയാണ് മഅറൂഫ് ദാരിമിയെയും സ്വീകരിച്ചത്.മനോഹരമായ പട്ടണവും നാട്ടുകാരുടെ
വിലമതിക്കാനാവാത്ത സാന്നിധ്യവും സംഘടനാ പ്രവര്‍ത്തകരുമായുള്ള സൗഹൃദവുമെല്ലാം പ്രവാസത്തിന്റെ പ്രാരാബ്ധത്തിനിടയിലും
പിറന്ന മണ്ണിന്റെ മറ്റൊരു അനുഭൂതിയാണ് ദാരിമിക്ക് സമ്മാനിച്ചത്.
മീനാ റോഡിലെ സ്വകാര്യ കമ്പനിയില്‍ ആരംഭിച്ചു ബനിയാസ് സ്പൈക്കിലൂടെയും പ്രശസ്ത അച്ചടി ശാലയിലൂടെയും സഞ്ചരിച്ചു പ്രമുഖ വക്കീല്‍ ആപ്പീസിലൂടെ നടന്നു ഒടുവില്‍ അന്താരാഷ്ട്ര പ്രശസ്തമായ അബുദാബി പൊലീസിലെസേവനം പൂര്‍ത്തിയാക്കിയാണ്
പ്രവാസത്തിനു വിരാമമിടുന്നത്.അതിനിടെ നിരവധിപേര്‍ക്ക് ദീനീവിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിലും തന്റെ സേവനം സമര്‍പ്പിച്ചു.
യുഎഇയുടെ ജന്മദിനവും തന്റെ ജന്മദിനവുംഒരേദിവസമാണെന്ന അപൂര്‍വ്വ സൗഭാഗ്യമാണ് ദാരിമിയിലേക്ക് മാധ്യമശ്രദ്ധയാകര്‍ച്ചത്.അങ്ങിനെ വിവിധ ഭാഷകളിലെ ദിനപ്രത്രങ്ങളുടെ കോളങ്ങളില്‍ ദാരിമി നിറഞ്ഞുനിന്നു.ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യനായി ദാരിമി പട്ടം സ്വീകരിക്കാന്‍ അവസരമുണ്ടായെന്നത് വലിയ സൗഭാഗ്യമായാണ് കാണുന്നത്.സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത സിക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെപ്രമുഖ പണ്ഡിതരുടെയും ശിഷ്യനാവാന്‍ അവസരമുണ്ടായി.പ്രവാസത്തിനുമുമ്പ് കൊയ്യം, പരിയാരം, കുറ്റിക്കോല്‍, അള്ളാംകുളം എന്നിവിടങ്ങളില്‍ ഖത്തീബും, സദറുമായി ജോലി ചെയ്തിട്ടുണ്ട്
സുന്നീ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ കമ്മിറ്റിയുടെ ഉംറ അമീറായി ഹാജിമാര്‍ക്ക് സേവനം ചെയ്തു.യു.എ.ഇ ദാരിമികളുടെ കൂട്ടായ്മയായ ദാരിമീസ് കമ്മിറ്റി ട്രഷററാണ്.
തളിപ്പറമ്പ് മൗണ്ട് സീനാ വഫിയ്യ അറബിക് കോളേജ്,ദാറുല്‍ ഹസനാത്ത് അറബിക് കോളേജ്,ഇര്‍ഫാനിയ്യ അറബിക് കോളേജ്,
ജാമിഅ: അസ്ഹദിയ്യ അറബിക് കോളേജ് തുടങ്ങിയ കമ്മിറ്റികളിലെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ നിരവധിസംഘടനകളുടെ സ്‌നേഹഷ്മളമായയാത്രയയപ്പ് എറ്റുവാങ്ങിയാണ്‌നാട്ടിലേക്കു മടങ്ങുന്നത്.ശിഷ്ടകാലം ഇനിയുംനാട്ടില്‍ ഖതീബിന്റെ കുപ്പായം ഇടാന്‍ തന്നെയാണ് കൊതി.
ഫഖീര്‍ – മിസ്‌കീന്മാരുടെ ഹജ്ജെന്ന് വിശേഷിപ്പിക്കുന്ന വെള്ളിയാഴ്ച ജുമുഅക്ക്മിംബറില്‍ കയറി മുഅമനീങ്ങളെ അഭിസംബോധന
ചെയ്യുക.അത് വലിയൊരു സൗഭാഗ്യമാണ്.അതിലൂടെ ലഭിക്കുന്ന അനുഭൂതി അതൊന്ന് വേറെത്തന്നെയാണ്.അതുതന്നെയാണ് ദാരിമിക്കിഷ്ടവും.ഒപ്പം സംഘടനാ പ്രവര്‍ത്തന രംഗത്തും സേവനനിരതനായി എന്നുമുണ്ടാകും.
ഭാര്യയും നാലുമക്കളുമൊത്ത് പരിയാരം പൊയിലിലാണ് താമസം. മകന്‍ മിദ്ലാജ് മംഗലാപുരത്ത് ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ്.