X

കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ വിധി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

പുതിയ വിസി യെ നിയമിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെ വിധി ഏറെ നിര്‍ണായകമാണ്.

ഒരു സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ആയി 10 വര്‍ഷം പ്രവര്‍ത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Test User: