കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഭഗവത്ഗീത ഉടന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. നിയമസഭാ സമ്മേളനത്തില്‍ ഒരു സഭ അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം മുതല്‍ ഭഗവത് ഗീത ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭഗവത്ഗീത ഖുര്‍ആനും ബൈബിളും പോലെ ഒരു മതഗ്രന്ഥം അല്ലെന്നും അത് ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുന്നതാണ് എന്ന മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞദിവസം ഏറെ വിവാദമായിരുന്നു.