X

കെ.എം. ഷാജിക്കെതിരായ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്ക് ഹെകോടതിയില്‍നിന്ന് അനുകൂല വിധി. ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

എം.എല്‍.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി കേസെടുത്തിരുന്നത്. തുടര്‍ന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂര്‍ മാലൂര്‍കുന്നിലെ ഷാജിയുടെ വീടിനോടുചേര്‍ന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി.

സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍, ഈ കേസിലാണ് ഇപ്പോള്‍ ഷാജിക്ക് ആശ്വാസവിധി ലഭിച്ചിരിക്കുന്നത്. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി
നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരുന്നത്.

 

webdesk13: