X

വന്ധ്യതാചികിത്സ സൗജന്യമാക്കി അയര്‍ലന്‍ഡ്

ഡബ്ലിന്‍: കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഐവിഎഫ് ചികിത്സ സൗജന്യമാക്കി അയര്‍ലന്‍ഡ് ഭരണകൂടം. പുതിയ പദ്ധതി സെപ്തംബറില്‍ പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വന്ധ്യതാ ചികിത്സ സൗജന്യമാക്കുന്നത്.

പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി അറിയിച്ചു. നേരത്തെ സ്വന്തം ചെലവില്‍ ഐവിഎഫ് നടത്തിയ ദമ്പതികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വരും വര്‍ങ്ങളില്‍ പദ്ധതിയിലേക്ക് അധിക ഫണ്ട് വകയിരുത്താനും സര്‍ക്കാരിന് നീക്കമുണ്ട്. ഈ വര്‍ഷം പദ്ധതിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്ന 10 ദശലക്ഷം ഡോളറാണ്. പ്രൈവറ്റ് ക്ലിനിക്കുകള്‍ വഴി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. പദ്ധതിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കാന്‍ വന്ധ്യത പരിശോധന നടത്തും. ലോകത്ത് വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഒരു ശതമാനം പേര്‍ മാത്രമേ ഐവിഎഫ് ചികിത്സ തേടുന്നുള്ളൂ.

 

webdesk11: