അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി തിരക്കിട്ട് നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ധൃതി പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഗോയിലിന്റെ ഫയല്‍ ക്ലിയര്‍ ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.
ഇദ്ദേഹത്തിന് അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ പ്രാധാന്യം എന്തെന്ന് സുപ്രീംകോടതി ചോദിച്ചു. പട്ടികയില്‍ ഉണ്ടായിരുന്ന അവസാന നാല് പേരിലേക്ക് എങ്ങനെ എത്തി എന്നും ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.
വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട ഹാര്‍ജി ഭരണഘടന പരിഗണിക്കുന്നതിനിടയാണ് കോടതിയുടെ നിര്‍ദ്ദേശം വന്നത്.