X

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്നു മുതല്‍

ഇന്‍ഡോര്‍:ശുഭ്മാന്‍ ഗില്‍ തന്നെ ഇന്ന് ഇന്ത്യന്‍ ഓപ്പണറായി ഇറങ്ങും. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ ആകെ ടീമിലെ മാറ്റം ഇതായിരിക്കും. തുടര്‍ച്ചയായി രണ്ട് ടെസ്റ്റിലും തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ ട്രോഫി നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റിലും നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സിന് തുടക്കമിട്ടത് കെ.എല്‍ രാഹുലായിരുന്നു. എന്നാല്‍ നാല് ഇന്നിംഗ്‌സുകളിലും നിരാശപ്പെടുത്തിയ താരത്തിനെതിരെ കാര്യമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേ സമയം തന്നെ അപാര മികവില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലിനെ കാണാതിരിക്കാനുമാവില്ല. ഇന്‍ഡോറില്‍ ഇന്നലെയും നെറ്റ്‌സില്‍ സജീവമായിരുന്ന ഗില്‍ സമീപകാല മല്‍സരങ്ങളില്‍ റണ്‍ വേട്ട നടത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിലെ മാറ്റം കപ്പിത്താനായി സ്റ്റീവന്‍ സ്മിത്തായിരിക്കും വരുക. പാറ്റ് കമിന്‍സ് എന്ന റെഗുലര്‍ നായകന്‍ മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പശ്ചാത്തലത്തിലാണ് വൈസ് ക്യാപ്റ്റനായ സ്മിത്തിന് അവസരം നല്‍കുന്നത്. മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.

 

webdesk11: