രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.അതിജീവനം സാധ്യമാണെന്നും സാധാരണനിലയിലേക്ക് ജനജീവിതം എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.
അതേസമയം മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി.
വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സമാധാന സെമിനാറിനായി രണ്ടു കോടി രൂപയും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി 1000 കോടി രൂപയും മാറ്റിവെച്ചു.
ഭൂമിയുടെ ന്യായവില 10 ശതമാനമാണ് കൂട്ടിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും
രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി ഒരു ശതമാനം വര്‍ധിക്കും.
കൊച്ചി ജലമെട്രോ പദ്ധതിയ്ക്കായി 150 കോടി രൂപ വിലയിരുത്തും.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി 70 കോടി രൂപ
ബീച്ച് ക്രൂയിസ് ടൂറിസത്തിന് അഞ്ചുകോടിരൂപ
ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തിന് രണ്ടുകോടി രൂപ
ചാമ്പ്യന്‍സ് ലീഗ് ബോട്ട് മത്സരങ്ങള്‍ പുനരാരംഭിക്കും 12 സ്ഥലങ്ങളില്‍ മത്സരങ്ങള്‍ക്കായി 15 കോടി രൂപ
ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ
തിരുവനന്തപുരം ആര്‍സിസി സംസ്ഥാന ക്യാന്‍സര്‍ സെന്റര്‍ ആയി ഉയര്‍ത്തും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ
ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി
യുകെയില്‍ നിന്ന് മടങ്ങി വന്ന വിദ്യാര്‍ഥികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും
റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടി രൂപ
ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും
സ്ത്രീകള്‍ക്കെതിരെ അതിക്രമം ഒഴിവാക്കാനുള്ള പദ്ധതിക്ക് ഒന്‍പത് കോടി രൂപ
അംഗനവാടിയിലെ കുട്ടികള്‍ക്ക് പാലും മുട്ടയും ആഴ്ചയില്‍ രണ്ടു ദിവസം ഉറപ്പാക്കും ഇതിനായി 61.5 കോടി രൂപ
പോക്‌സോ കോടതികള്‍ക്ക് 8.5 കോടി രൂപ
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. ഇവരുടെ 10 കോടി വരുമാനം ലക്ഷ്യം വെക്കുന്നു.
റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.
റബ്ബര്‍ ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും
റബ്ബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടി രൂപ വകയിരുത്തും.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ടുകോടി രൂപ ഏര്‍പ്പെടുത്തും.
ഫെറി ബോട്ടുകള്‍ 50% സോളാര്‍ ആക്കും.
മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി.
നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി ഇതിനായി 50 കോടി.
വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ 25 കോടി
കുടുംബശ്രീ വികസനത്തിന് 260 കോടി
സിയാലിന് 200 കോടി വകയിരുത്തി
മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് 2 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ക്ക് 140 കോടി രൂപ വകയിരുത്തി.
ജല വിഭവ മേഖലയ്ക്ക് 552 കോടി രൂപ വകയിരുത്തി.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 20 കോടി രൂപ അനുവദിച്ചു
ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൂക്ഷിക്കാനും ഊന്നല്‍.
കൈത്തറി മേഖലയ്ക്ക് 40 കോടി രൂപ.
കിന്‍ഫ്രയ്ക്ക് 332 കോടി രൂപ വകയിരുത്തി.
കെ ഫോണ്‍ പദ്ധതിയുടെ സഹായത്തോടെ 20000 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നടപ്പാക്കും. കൂടാതെ കെ-ഫോണ്‍ പദ്ധതി ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും 120 കോടി പദ്ധതിക്കായി വകയിരുത്തിയതായും ധനമന്ത്രി.
ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി.
ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാരകേന്ദ്രം ആക്കി മാറ്റാന്‍ മുന്‍ഗണന നല്‍കും
ഗതാഗത മേഖലയ്ക്ക് 1888 കോടി
കണ്ണൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും
കെഎസ്ആര്‍ടിസിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ 1000 കോടി രൂപ ഈ വര്‍ഷം വകയിരുത്തും.
വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തും
എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും