X

ജയിച്ചാല്‍ പരമ്പര; ശ്രീലങ്കക്കെതിരെ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും

കൊല്‍ക്കത്ത: ഇടക്കാലത്തിന് ശേഷം ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ക്രിക്കറ്റ് വിരുന്ന്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിലിന്ന് കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇന്നും ഇന്ത്യ ജയിച്ചാല്‍ ഞായറാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിന് പ്രസക്തി കുറയും. ആദ്യ മല്‍സരത്തില്‍ വിരാത് കോലിയുടെ 25-ാമത് ഏകദിന സെഞ്ച്വറിയില്‍ ഇന്ത്യ 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

മിന്നും ഫോമില്‍ 83 റണ്‍സ് സ്വന്തമാക്കിയ നായകന്‍ രോഹിത് ശര്‍മയും വിരാതുമായിരുന്നു (113) ഇന്ത്യന്‍ വിജയശില്‍പ്പികള്‍. മൂന്ന് വിക്കറ്റ് നേട്ടവുമായി ഉംറാന്‍ മാലിക്കും ഗോഹട്ടിയില്‍ മിന്നിയിരുന്നു. ഇന്നത്തെ ഇന്ത്യന്‍ സംഘത്തില്‍ മാറ്റമില്ലെന്നാണ് നായകന്‍ രോഹിത് നല്‍കുന്ന സൂചനകള്‍.

ലങ്കന്‍ സംഘത്തിലും മാറ്റമുണ്ടാവില്ലെന്ന് ഗോഹട്ടിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ദാസുന്‍ ഷനാക്ക (108)യും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി എല്ലാ യുവതാരങ്ങള്‍ക്കും പരമ്പരയില്‍ അവസരമുണ്ടാവുമെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയെങ്കിലും വിജയ സംഘത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

webdesk11: