X
    Categories: keralaNews

സില്‍വര്‍ ലൈന്‍; ‘ഈ ബുദ്ധി’ അന്നാണെങ്കില്‍ മൂന്ന് കോടി ലാഭം

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സില്‍വര്‍ലൈന്‍ സര്‍വേക്കായി കല്ലിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയത്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിയോ ടാഗ് സംവിധാനത്തിലൂടെ സര്‍വേ പൂര്‍ത്തികരിക്കാമെന്ന വിദഗ്ദ നിര്‍ദേശം ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ കല്ലിടലിനായി ചിലവാക്കിയ തുകയ്ക്ക് പുറമെ ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ സമരങ്ങളും അക്രമ സംഭവങ്ങളും ഒഴിവാക്കാമായിരുന്നെന്ന് അഭിപ്രായം ഉയരുന്നുണ്ട്.

ഇതുവരെ സ്ഥാപിച്ച 6020 കല്ലുകള്‍ക്കായി വിനിയോഗിച്ച മൂന്ന് കോടിയിലേറെ രൂപ പാഴായെന്നാണ് വിലയിരുത്തല്‍. 1000 രൂപയ്ക്കാണ് കെ റെയില്‍ കോര്‍പ്പറേഷന് അതിരടയാളക്കല്ല് സ്വകാര്യ കമ്പനികള്‍ നല്‍കുന്നത്. ഇത് ഒരു പ്രദേശത്ത് സ്ഥാപിക്കാനുള്ള ചെലവ് 5000 രൂപയാണ്. പൊലീസിനു നല്‍കുന്ന തുകയും ഗതാഗത ചെലവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. 955.13 ഹെക്ടര്‍ ഭൂമിയാണ് കെ-റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിനായി ലക്ഷക്കണക്കിന് രൂപ ചെലവാക്കി കഴിഞ്ഞു.

Chandrika Web: