X

വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് റേറ്റിങ് വരും; പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുമായി സര്‍ക്കാര്‍. ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി ആപ്പിലൂടെ ജനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കാന്‍ കഴിയും. കൂടാതെ മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു.

കൂടാതെ ഹോട്ടലുകളില്‍ നിന്നും വിതരണം ചെയ്യുന്ന പാഴ്‌സലുകളില്‍ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കണമെന്ന കാര്യം സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം.

ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണ വിതരണത്തിന് അനുമതി എഫ്എസ്എസ്എ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും അവര്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

webdesk11: