X

ഉന്നത വിദ്യാഭ്യാസ മേഖല പ്രതിന്ധയിലായത് ഗവര്‍ണര്‍-സര്‍ക്കാര്‍ കൂട്ടുകച്ചവടം പൊളിഞ്ഞതിനാല്‍:എം.എസ്.എഫ്

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒരു ഭരണഘടനാ പ്രതിസന്ധിയല്ല, മറിച്ച് കൂട്ടുകച്ചവടത്തിലെ തമ്മിലടി മാത്രമാണെന്ന് എം.എസ്.എഫ്.പരസ്പരം കട്ട്മുടിക്കാന്‍ ധാരണ ചെയ്തവര്‍ ഒടുവില്‍ തമ്മിലടിച്ചു കലഹിക്കുന്നതാണ് കേരളത്തിലെ സര്‍ക്കാരും, ഗവര്‍ണറും തമ്മിലുള്ള കലഹമെന്ന് എം.എസ്.എഫ് പത്രക്കുറിപ്പില്‍ പറയുന്നു.

സര്‍വ്വകലാശാലകളുടെ സ്വയംഭരണവകാശത്തെ അട്ടിമറിക്കുകയും, സര്‍വ്വകലാശാലകള്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെ കയ്യിലെടുക്കുകയും ചെയ്തു കൊണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളില്‍ അഭിമുഖം നടത്തിയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. ഇത് അംഗീകരിച്ച ഗവര്‍ണറാണ് ഇന്ന് വെളിപാടിന്റെ വചനങ്ങള്‍ ഉരുവിട്ട് വിശുദ്ധാത്മാവ് ചമയുന്നത്.ഇതേകാലയളവില്‍ തന്നെയാണ് ഗവര്‍ണറുടെ രാജ്ഭവനില്‍ സ്ഥിര നിയമനം നല്‍കേണ്ടവരുടെ ലിസ്റ്റ് സര്‍ക്കാരിന് അയക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തത്.

യഥാര്‍ത്ഥത്തില്‍ ഈ കാലയളവില്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നടത്തിയ കൂട്ടുകച്ചവടങ്ങളുടെ ലിസ്റ്റ് പുറത്ത് വരേണ്ടതുണ്ട്. കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.

Test User: