തങ്ങളുടെ ഇഷ്ട താരങ്ങളോടുള്ള സ്‌നേഹവും പിന്തുണയും വ്യത്യസ്ത രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് കൊച്ചിയിലെ ഈ ദമ്പതിമാര്‍. ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിന്റെ അന്നായിരുന്നു തിരുവനന്തപുരം സ്വദേശിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനുമായ സച്ചിന്‍ ആര്‍ കമ്മത്തിന്റെയും കൊച്ചി സ്വദേശിനിയും സിഎ വിദ്യാര്‍ത്ഥിനിയുമായ ആതിരയുടെയും വിവാഹം നടന്നത്.
അര്‍ജന്റീന ആരാധകനായ വരനും ഫ്രാന്‍സ് ആരാധികയായ വധുവും തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും വിവാഹ വസ്ത്രങ്ങള്‍ക്ക് മുകളില്‍ ജഴ്സിയണിഞ്ഞാണ് മണ്ഡപത്തില്‍ എത്തിയത്. അര്‍ജന്റീനയെ പിന്തുണച്ച് സച്ചിന്‍ മെസ്സിയുടെ ജഴ്സിയും ഫ്രാന്‍സിനെ പിന്തുണച്ച് ആതിര എംബാപ്പെയുടെ ജഴ്സിയുമാണ് അണിഞ്ഞത്.
കൊച്ചി കടവന്ത്രയിലായിരുന്നു വിവാഹം നടന്നത്. ഇരുവരും വ്യത്യസ്തമായി വസ്ത്രം ധരിച്ചത് വിവാഹത്തിന് എത്തിയവര്‍ക്കും കൗതുകമായി. ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.