X

പ്രിയ വര്‍ഗീസിന്റെ നിയമന നടപടി മരവിപ്പിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേചെയ്തു. സിപിഎം നേതാവ് കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് ഒന്നാംറാങ്ക് നല്‍കിയതിനെതിരെ പരാതികള്‍ നിരവധി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണറുടെ നടപടി.

ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ 3യില്‍ സെക്ഷന്‍ 7 പ്രകാരമാണ് നടപടി. താന്‍ ചാന്‍സലര്‍ ആയിരുന്ന കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു. ഇക്കാര്യം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയെയും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

ആവശ്യമായ അധ്യാപന പരിചയം പോലും ഇല്ലാതെ പ്രിയ വര്‍ഗീസ് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചതിനെതിരെ വ്യാപകമായ ആരോപണമുയര്‍ന്നിരുന്നു.

Test User: