X

ധനമന്ത്രി കെ. എന്‍. ബാലഗോപാലിനെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ ഗവര്‍ണറുടെ നീക്കം. മന്ത്രിയോടുള്ള പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതയാണ് വിവരം. ഒരു കാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.ഉത്തര്‍പ്രദേശ്ക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് കെ എന്‍ ബാലഗോപാല്‍ ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത് എന്നാണ് സൂചന.

Test User: